തിയാഗോ സിൽവ ഉടൻ ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ചെൽസി ആരംഭിച്ചു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. പരിക്ക് പലപ്പോഴും സിൽവയെ ബുദ്ധിമുട്ടിച്ചു എങ്കിലും ചെൽസി താരത്തെ വലിയ പ്രാധാന്യത്തോടെ ആണ് നോക്കി കാണുന്നത്. പരിശീലകൻ ടൂഹലും സിൽവ ക്ലബിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്.

സിൽവയുടെ പരിചയ സമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ക്ലബ് വിശ്വസിക്കുന്നു. 36കാരനായ താരവും ക്ലബിൽ കരാർ ഒപ്പുവെക്കാൻ തയ്യാറാണ് എന്നാണ് വിവരങ്ങൾ. ഏപ്രിലിൽ തന്നെ സിൽവ കരാർ ഒപ്പുവെക്കുന്ന സന്തോഷ വാർത്ത ആരാധകർക്ക് നൽകാൻ കഴിയും എന്ന് ക്ലബും കരുതുന്നു.

Advertisement