ഇന്ത്യയുടെ വനിത ടീമിന്റെ ജഴ്സി പ്രസന്റേഷൻ ചടങ്ങ താരങ്ങൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു. രമേശ് പവാര്‍ ആണ് അത് ടീമിൽ നടപ്പിലാക്കിയത്. ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ ചരിത്രം പറഞ്ഞാണ് ഈ ചടങ്ങ് ആരംഭിച്ചത്. ഇത് താരങ്ങളിൽ പ്രഛോദനം സൃഷ്ടിക്കുന്ന നടപടികളാണെന്നാണ് താൻ കരുതുന്നതെന്നാണ് പവാര്‍ പറഞ്ഞത്.
താനിത് പോലെ ഒന്ന് മുംബൈ ടീമിലും കൊണ്ടുവന്നിരുന്നുവെന്നും വനിത ടീമിനും അത് ആവശ്യമാണെന്ന് തനിക്ക് തോന്നിയതിനാലാണ് ഇത്തരം ചടങ്ങ് സംഘടിപ്പിച്ചതെന്നും പവാര്‍ വ്യക്തമാക്കി. അവര്‍ക്ക് ഇത്തരത്തിലൊരിക്കലും ഒരു ടിഷര്‍ട്ട് നൽകൽ ചടങ്ങ സംഘടിപ്പിച്ചിട്ടില്ലെന്നും പവാര്‍ സൂചിപ്പിച്ചു.
ഇന്ത്യയുടെ ടീഷര്‍ട്ട് ധരിക്കുന്നു എന്ന ചിന്ത താരങ്ങളിൽ ഉണ്ടാകണമെന്നും അതിന് ഇത് ആവശ്യമാണെന്നാണ് തന്റെ കാഴ്ചപ്പാടെന്നും പവാര്‍ പറഞ്ഞു.













