ഇമ്രാൻ ലോസ വാറ്റ്ഫോർഡിൽ

പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ വാറ്റ്ഫോർഡ് ഒരു വലിയ സൈനിംഗ് പൂർത്തിയാക്കി. നാന്റെസിന്റെ മധ്യനിര താരമായിരുന്ന ഇമ്രാൻ ലോസ ആണ് വാറ്റ്ഫോർഡിൽ എത്തിയത്. അഞ്ചു വർഷത്തെ കരാറിലാണ് താരം ക്ലബിലേക്ക് എത്തിയത്. 22കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ നാന്റെസിനു വേണ്ടി 35 മത്സരങ്ങൾ കളിച്ചിരുന്നു. 5 ഗോളുകളും താരം നേടി.

മുൻ ഫ്രഞ്ച് അണ്ടർ 21 താരമായ ലോസ മൊറോക്കോ യുവ ടീമുകളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. പത്തു മില്യണോളമാണ് ട്രാൻസ്ഫർ തുക. എട്ടാം വയസ്സു മുതൽ നാന്റെസ് ക്ലബിനൊപ്പം താരമുണ്ട്. ഇതുവരെ ക്ലബിനായി 58 സീനിയർ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.