ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിത ടെസ്റ്റിനുള്ള പിച്ച് 37 ഓവര്‍ കളിച്ചതായിരിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഇതിൽ മാപ്പ് പറയുന്നതായും ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ബ്രിസ്റ്റോളിൽ കഴിഞ്ഞാഴ്ച നടന്ന ടി20 ബ്ലാസ്റ്റ് മത്സരത്തിനുപയോഗിച്ച പിച്ചിലാവും മത്സരം നടക്കുകയെന്നാണ് ബോര്‍ഡ് അറിയിച്ചത്.
ഇംഗ്ലണ്ട് വനിത ടീം ഫ്രഷ് വിക്കറ്റ് അര്‍ഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ഭാവിയിൽ മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ശ്രമിക്കുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഏപ്രിൽ പകുതിയോടെ മാത്രം ഫിക്സ്ച്ചര്‍ വന്നതിനാലും ആ സമയത്ത് ഫസ്റ്റ് ക്ലാസ് ഗ്രൗണ്ടുകളുടെ ലഭ്യതക്കുറവുമാണ് ഇത്തരം സാഹചര്യത്തിന് കാരണമെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു.
ഇത്തരത്തിൽ പഴയ പിച്ച് തരുന്നത് നല്ലൊരു കാര്യമല്ലെന്നും എന്നാൽ വേറെ മാര്‍ഗമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് വ്യക്തമാക്കി. സ്വാഭാവികമായി ഫ്രഷ് പിച്ചാണ് ടീമിന് താല്പര്യമെന്നും ഈ പിച്ച് എത്തരത്തിൽ പെരുമാറുമെന്നതിൽ വ്യക്തതയില്ലെന്നും നൈറ്റ് വ്യക്തമാക്കി.
Hahahahaha of course England’s first home test match for 2 years is on a USED WICKET!!!
Massive moment in the game playing India in a test match… I know, yes, perfect let’s stick them on a used one.
You have to laugh or you will cry.
WHAT. A. SHAMBLES.
🤞🏽🤞🏽 it plays well.
— Alexandra Hartley (@AlexHartley93) June 15, 2021
തീരുമാനത്തെ വിമര്‍ശിച്ച് പല മൂന് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.