യൂറോ കപ്പിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ഇനി റൊണാൾഡോ, ഒറ്റ ദിവസം സ്വന്തമാക്കിയത് നാലു റെക്കോർഡുകൾ

20210615 234838

ഇന്ന് പോർച്ചുഗലിന്റെ ഹംഗറിക്ക് എതിരായ വിജയത്തിൽ നിർണായക പങ്കുവഹിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് പല റെക്കോർഡുകളും തന്റേത് മാത്രമാക്കി മാറ്റി. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം, അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ കപ്പിലെ എക്കാലത്തെയും ടോപ് സ്കോറർ(11ഗോളുകൾ), ഏറ്റവും കൂടുതൽ യൂറോ കപ്പ് വിജയം നേടിയ താരം(12 വിജയം) എന്നിവയാണ് റൊണാൾഡോ തന്റെ പേരിലാക്കി മാറ്റിയത്.

ഇന്ന് ഇരട്ട ഗോളുകൾ നേടിയതോടെ ഇതിഹാസ താരം പ്ലാറ്റിനിയുടെ റെക്കോർഡ് മറികടന്നാണ് റൊണാൾഡോ യൂറോ കപ്പ് ചരിത്രത്തിലെ ടോപ് സ്കോറർ ആയത്. പ്ലാറ്റിനിക്ക് ഒമ്പത് ഗോളുകൾ ആയിരുന്നു. റൊണാൾഡോ ഇന്നത്തെ ഗോളുകളോടെ 11 ഗോളുകളിൽ എത്തി. ഇന്നത്തെ ഗോളുകളോടെ അന്താരാഷ്ട്ര കരിയറിൽ റൊണാൾഡോക്ക് 106 ഗോളുകളുമായി. ഇനി മൂന്ന് ഗോളുകളും കൂടെ നേടിയാൽ റൊണാൾഡോക്ക് ചരിത്രം കുറിക്കാം.

യൂറോ കപ്പ് ടോപ് സ്കോറർ;

🇵🇹 Cristiano – 11 ⚽
🇨🇵 Platini – 9 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Shearer – 7 ⚽
🇳🇱 Van Nistelrooy – 6 ⚽
🇳🇱 Patrick Kluivert – 6 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Rooney – 6 ⚽
🇨🇵 Griezmann – 6 ⚽
🇨🇵 Henry – 6 ⚽
🇸🇪 Ibrahimovic – 6 ⚽

Previous articleചരിത്രം എഴുതി റൊണാൾഡോ!! ഹംഗറി പ്രതിരോധം മറികടന്ന് അവസാനം പോർച്ചുഗലിന് വിജയം!!
Next articleപുതിയ പിച്ച് നല്‍കാനാകില്ല, മാപ്പ് പറഞ്ഞ് ഇംഗ്ലണ്ട് ബോര്‍ഡ്