ഇന്ത്യന്‍ വനിത താരങ്ങളുടെ കേന്ദ്ര കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ടെന്ന് സൂചന. മിത്താലി രാജിന് ബി ഗ്രേഡ് കരാര്‍ മാത്രം നല്‍കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളിക്കളഞ്ഞു.
സെലക്ടര്‍മാരാണ് കേന്ദ്ര കരാറിനെക്കുറിച്ച് തീരുമാനിക്കുന്നതെന്നും അവര്‍ എടുത്ത തീരുമാനത്തില്‍ താന്‍ തൃപ്തനാണെന്നുമാണ് ഗാംഗുലി അറിയിച്ചത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിങ്ങനെ വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ഇത്തവണ എ ഗ്രേഡ് കരാര്‍ ലഭിച്ചത്.