ഡി ബ്രൂയ്നെയുടെ കൂടെ കളിക്കുന്നത് ഒരു സ്‌ട്രൈക്കറുടെ സ്വപ്‌നമാണെന്ന്‌ ഹാരി കെയ്ൻ

- Advertisement -

ഡി ബ്രൂയ്നെയെ പോലെയുള്ള ഒരു മിഡ്ഫീൽഡറുടെ കൂടെ കളിക്കുന്നത് ഏതൊരു സ്‌ട്രൈക്കറുടെയും സ്വപ്നം ആണെന്ന് ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഈ സീസണിന്റെ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന സൂചനകൾക്കിടയിലാണ് മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയ്നെയുടെ കൂടെ കളിക്കുന്നത് ഇഷ്ടമാണെന്ന് താരം വെളിപ്പെടുത്തിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവില്ലുമായി സംസാരിക്കെവെയാണ് ഡി ബ്രൂയ്നെയെ പറ്റി ഹാരി കെയ്ൻ പരാമർശിച്ചത്.

ഡി ബ്രൂയ്നെ വളരെ മികച്ച താരമാണെന്നും മാഞ്ചസ്റ്റർ സിറ്റിയിൽ താരത്തിന്റെ പ്രകടനം കാണുമ്പോൾ താരത്തോടൊപ്പം കളിക്കുക എന്നത് ഏതൊരു സ്‌ട്രൈക്കറുടെയും സ്വപനം ആണെന്നും ഹാരി കെയ്ൻ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ ട്രോഫികൾ നേടാൻ വേണ്ടി ക്ലബ് വിടുമെന്ന സൂചനകൾ താരം നൽകിയിരുന്നു. തുടർന്ന് താരത്തിന്റെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ രംഗത്ത് ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisement