ലക്ഷ്യം ഓസ്ട്രേലിയന്‍ ടീം, വിക്ടോറിയന്‍ കരാര്‍ സ്വന്തമാക്കി കിം ഗാര്‍ത്ത്

- Advertisement -

അയര്‍ലണ്ട് ഓള്‍റൗണ്ടര്‍ കിം ഗാര്‍ത്തിന് വിക്ടോറിയയുടെ കരാര്‍. ഓസ്ട്രേലിയന്‍ വനിത സീസണിലെ 2020-21 വര്‍ഷത്തേക്കുള്ള കരാര്‍ ആണ് ഗാര്‍ത്തിന് ലഭിച്ചത്. അയര്‍ലണ്ടിന് വേണ്ടി 34 ഏകദിനങ്ങളിലും 51 ടി20 മത്സരങ്ങളിലും കളിച്ച കിം ഗാര്‍ത്ത് ഉടന്‍ തന്നെ ഓസ്ട്രേലിയന്‍ സ്ഥിര താമസത്തിനുള്ള അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.

ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ചേഴ്സിനും സിഡ്നി സിക്സേഴ്സിനും വേണ്ടി കളിച്ചിട്ടുള്ള താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുവാനുള്ള മോഹങ്ങളുമായി അയര്‍ലണ്ടില്‍ നിന്ന് വിക്ടോറിയയിലേക്ക് എത്തുന്നത്. ഇപ്പോള്‍ സ്ക്വാഡില്‍ വിദേശ താരമായി പരിഗണിക്കപ്പെടുന്ന താരം പിന്നീട് സ്ഥിര താമസത്തിനുള്ള അപേക്ഷയ്ക്ക് ശേഷം നാട്ടിലെ താരമായി തന്നെ പരിഗണിക്കപ്പെടും.

Advertisement