വെസ്റ്റിൻഡീസിനെതിരെ ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

- Advertisement -

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വെസ്റ്റിൻഡീസ് വനിതകളെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് വനിതകൾക്ക് ഇന്ത്യക്കെതിരെ മികച്ച സ്കോർ നേടാനായിരുന്നില്ല. അവർ 194 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 79 റൺസ് എടുത്ത ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലർ മാത്രമാണ് ഇന്ത്യൻ ബൗളിംഗ് നിരയെ പ്രതിരോധിച്ചത്. അവസാന ഓവറുകളിൽ 38 റൺസ് എടുത്ത സ്റ്റാസി കിങ്സിന്റെ  പ്രകടനവും അവരുടെ സ്കോർ ഉയർത്തി. ഇന്ത്യക്ക് വേണ്ടി ജൂലാൻ ഗോസാമിയും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തടുർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. ഓപ്പണർമാരുടെ പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഓപ്പണറായ ജെമിയ റോഡ്രിഗസ് 69 റൺസും സ്‌മൃതി മന്ദനാ 74 റൺസുമെടുത്തു. വെസ്റ്റിൻഡീസിന് വേണ്ടി ഹെയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement