ചാമ്പ്യൻസ് ലീഗിൽ റയലിനായി ചരിത്രം കുറിച്ച് റോഡ്രിഗോ

- Advertisement -

ബ്രസീലിന്റെ യുവതാരം റോഡ്രിഗോ റയൽ മാഡ്രിഡിനായി ഇന്ന് ഒരു ചരിത്രം കുറിച്ചു. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഗലറ്റസെറെയ്ക്ക് എതിരെ ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ റയൽ മാഡ്രിഡ് താരമായി റോഡ്രിഗോ മാറി. റയൽ ഇതിഹാസം റൗളിന്റെ റെക്കോർഡ് ആണ് റോഡ്രിഗോ മുന്നിലായി ആകെ ബാക്കി ആയത്.

18 വയസ്സും 301 ദിവസവും മാത്രമാണ് റോഡ്രിഗോയുടെ ഇന്നത്തെ പ്രായം. 18 വയസ്സും 101 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു റൗളിന്റെ ഗോൾ. ചാമ്പ്യൻസ് ലീഗിൽ ആദ്യ ഏഴു മിനുട്ടുകൾക്ക് അകം ഇരട്ട ഗോൾ നേടുന്ന ആദ്യ താരമായും റോഡ്രിഗോ ഇന്ന് മാറി.

Advertisement