ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20 മത്സരത്തിൽ 172 റൺസ് നേടി ഇന്ത്യന്‍ വനിതകള്‍. ടോപ് ഓര്‍ഡറിൽ വെടിക്കെട്ട് തുടക്കം ഷഫാലി വര്‍മ്മ നൽകിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റിച്ച ഘോഷ് ആണ് അടിച്ച് തകര്‍ത്തത്. അവസാന ഓവറുകളിൽ ദീപ്തി ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി.
ഷഫാലിയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 3 ഓവറിനുള്ളിൽ 28 റൺസ് നേടിയപ്പോള്‍ ഇതിൽ ഷഫാലി 10 പന്തിൽ 21 റൺസാണ് നേടിയത്. താരത്തെയും ജെമൈമ റോഡിഗ്രസിനെയും എൽസെ പെറി പുറത്താക്കിയപ്പോള്‍ സ്മൃതി മന്ഥാനയും(28), ഹര്‍മ്മന്‍പ്രീത് കൗറും(21) ഇന്ത്യയെ മുന്നോട്ട് നയിച്ചു.
ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് അവസാന ഓവറുകളിൽ അടിച്ച് തകര്‍ക്കുകയായിരുന്നു. താരം 20 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ദേവിക വൈദ്യ പുറത്താകാതെ 25 റൺസ് നേടി. ദീപ്തി ശര്‍മ്മ എട്ട് ബൗണ്ടറികളുടെ സഹായത്തോടെ 15 പന്തിൽ 36 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സ് ബ്രേക്കിലേക്ക് ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ മടങ്ങാനായി.