ആദ്യ പകുതിയിൽ ബ്രസീലിനെ തളച്ച് ക്രൊയേഷ്യ

Picsart 22 12 09 21 16 49 791

ക്രൊയേഷ്യയും ബ്രസീലും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു‌.

ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അത്ര എളുപ്പമുള്ള പോരാട്ടം ആയിരുന്നില്ല ബ്രസീലിനെ കാത്തിരുന്നത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ തുടക്കം മുതൽ ബ്രസീലിന് ഒപ്പം നിൽക്കാനും ബ്രസീലിന് വെല്ലുവിളി ഉയർത്താനും ശ്രമിച്ചു. അഞ്ചാം മിനുട്ടിൽ വിനീഷ്യസ് ഒരു കേർലിങ് ഷോട്ടിന് ശ്രമിച്ചു എങ്കിലും അത് കാര്യമായ വെല്ലുവിളി ക്രൊയേഷ്യക്ക് നൽകിയില്ല.

Picsart 22 12 09 20 57 12 034

13ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം.

20ആം മിനുട്ടിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങുന്നതും കാണാൻ ആയി.

Picsart 22 12 09 20 57 22 183

41ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് തൊട്ടു പുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടി എങ്കിലും നെയ്മറിന്റെ കിക്കും വലിയ ഭീഷണി ആയില്ല.