അഡിലെയ്ഡിലും വിന്‍ഡീസ് പതറുന്നു

Australiawestindies

511/7 എന്ന നിലയിൽ ഓസ്ട്രേലിയയുടെ ഡിക്ലറേഷന് ശേഷം അഡിലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ വെസ്റ്റിന്‍ഡീസ് പതറുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 102/4 എന്ന നിലയിലാണ്.

ലാബൂഷാനെ(163), ട്രാവിസ് ഹെഡ്(175) എന്നിവര്‍ക്ക് പുറമെ 41 റൺസുമായി പുറത്താകാതെ നിന്ന അലക്സ് കാറെ ആണ് ഓസ്ട്രേലിയയുടെ മറ്റൊരു പ്രധാന സ്കോറര്‍. ഉസ്മാന്‍ ഖവാജ ആദ്യ ദിവസം 62 റൺസ് നേടി പുറത്തായിരുന്നു. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും ഡെവൺ തോമസും രണ്ട് വീതം വിക്കറ്റ് നേടി.

മൈക്കൽ നീസര്‍ രണ്ട് വിക്കറ്റ് നേടി ഓസ്ട്രേലിയയ്ക്കായി തിളങ്ങിയപ്പോള്‍ ടാഗ്‍നരൈന്‍ ചന്ദര്‍പോള്‍ 47 റൺസുമായി വെസ്റ്റിന്‍ഡീസിനായി ക്രീസിലുണ്ട്.