അര്‍ദ്ധ ശതകത്തിന് ശേഷം ദീപ്തിയും പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസ് ലീഡ്

Deeptisharma

ബ്രിസ്റ്റോളിൽ മത്സരത്തിന്റെ അവസാന ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 171/3 എന്ന നിലയിൽ. ഷഫാലി വര്‍മ്മ(63) പുറത്തായ ശേഷം ദീപ്തി ശര്‍മ്മയും പൂനം റൗത്തും ചേര്‍ന്ന് 72 റൺസ് മൂന്നാം വിക്കറ്റിൽ നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചിരിക്കുന്നത്. രണ്ട് സെഷനുകള്‍ അതിജീവിച്ച് മത്സരം സമനിലയിലാക്കാമെന്നാകും ഇന്ത്യയുടെ പ്രതീക്ഷ.

Englandwomen

നേരത്തെ രണ്ടാം വിക്കറ്റിൽ ഷഫാലിയും ദീപ്തിയും ചേര്‍ന്ന് 70 റൺസാണ് നേടിയത്. ഷഫാലിയെ സോഫി എക്ലെസ്റ്റോണിന്റെ ഓവറിൽ മികച്ച ഒരു ക്യാച്ചിലൂടെ കാത്തറിന്‍ ബ്രണ്ട് പിടിച്ച് പുറത്താക്കുകയായിരുന്നു. 54 റൺസ് നേടിയ ദീപ്തിയുടെ വിക്കറ്റും എക്ലെസ്റ്റോൺ ആണ് നേടിയത്. 39 റൺസുമായി പൂനം റൗത്ത് ആണ് ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് മത്സരത്തിൽ 6 റൺസിന്റെ ലീഡാണുള്ളത്.

Previous articleവെയിൽസിന് എതിരെ വെറാട്ടി കളിക്കും, ഇറ്റാലിയൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകും
Next articleഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, നിര്‍ണ്ണായകമായ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും