വെയിൽസിന് എതിരെ വെറാട്ടി കളിക്കും, ഇറ്റാലിയൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ വെയിൽസിനെതിരായ മത്സരത്തിൽ ഇറ്റലി ടീമിൽ മാറ്റം വരുത്തും എന്ന് പരിശീലകൻ മാഞ്ചിനി പറഞ്ഞു. പരിക്ക് കാരണം ആദ്യ രണ്ടു മത്സരങ്ങളിലും ഇല്ലാതിരുന്ന മാർക്കോ വെറാടിക്ക് നാളെ കളിക്കാമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നാളെ തോൽവി ഒഴിവാക്കിയാൽ ഇറ്റലിക്ക് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം.

“ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അവസാന പത്ത് ദിവസത്തിനുള്ളിൽ ഞങ്ങളുടെ മൂന്നാമത്തെ ഗെയിമാണ് ഇത്, ചില കളിക്കാർ ക്ഷീണിതരാണ്, അതുകൊണ്ട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്” മാഞ്ചിനി പറഞ്ഞു. കാൽമുട്ടിനേറ്റ പരിക്ക് കാരണമായിരുന്നു മാർക്കോ വെരാട്ടിക്ക് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായത്. 100 ശതമാനം ഫിറ്റ്നെസിൽ വെരാട്ടി എത്തിയില്ല എങ്കിലും നാളെ താരത്തിന് കളിക്കാൻ ആകും എന്ന് മാഞ്ചിനി പറയുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ഏകപക്ഷീയമായി വിജയിക്കാൻ ഇറ്റലിക്കായിരുന്നു.