വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

Photo: Twitter/@BCCIWomen
- Advertisement -

വെസ്റ്റിൻഡീസ് വനിതകൾക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര 5-0നാണ് ഇന്ത്യൻ വനിതകൾ ജയിച്ചത്. അവസാന ടി20യിൽ 61 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് എടുത്തത്. ഇന്ത്യക്ക് ഓപ്പണർമാരെ പെട്ടെന്ന് നഷ്ടമായെങ്കിലും തുടർന്ന് വന്ന ജെമിമ റോഡ്രിഗസും വേദ കൃഷ്ണമൂർത്തിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ജെമിമ റോഡ്രിഗസ് 50 റൺസ് എടുത്ത് പുറത്തായപ്പോൾ വേദ കൃഷ്ണമൂർത്തി 48 പന്തിൽ നിന്ന് 57 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് വനിതകൾക്ക് 20 വരിൽ 7 വിക്കറ്റ് നഷ്ട്ടതിൽ 73 റൺസ് മാത്രമാണ് എടുക്കാനായത്. വെസ്റ്റിൻഡീസ് നിരയിൽ 22 റൺസ് എടുത്ത ക്യശോണാ നൈറ്റ് ആണ് ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി അനുജ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisement