ബൗളർമാർ തിളങ്ങി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് പരമ്പര

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസ് വനിതകൾക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. മൂന്നാമത്തെ ടി20 മത്സരത്തിൽ വെസ്റ്റിൻഡീസ് വനിതകളെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ പാരമ്പര നേടിയത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 3-0നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 59 റൺസാണ് നേടിയത്. വെസ്റ്റിൻഡീസ് നിരയിൽ രണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി രാധ യാദവും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു.  40 റൺസ് എടുത്ത ജെമിമ റോഡ്രിഗസ് ആണ് ഇന്ത്യൻ നിരയിൽ മികച്ച് നിന്നത്.