ടി20 പരമ്പര ഇംഗ്ലണ്ട് വനിതകൾ സ്വന്തമാക്കി

20210305 113651

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ന് പരമ്പരയിലെ ആദ്യ മത്സരത്തിലും സന്ദർശകരായ ഇംഗ്ലണ്ട് വനിതകൾ അനായാസം വിജയിച്ചു.. ഇംഗ്ലണ്ടിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ബാറ്റു ചെയ്ത ന്യൂസിലൻഡിനെ 123 റൺസിന് എറിഞ്ഞു വീഴ്ത്താൻ ഇംഗ്ലണ്ടിനായി. ഡേവിസ് ആലു വിക്കറ്റുകൾ എടുത്ത് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങി. സ്കിവർ, സാറാ ഗ്ലൻ എന്നിവർ ഇംഗ്ലണ്ടിനു വേണ്ടി രണ്ടു വിക്കറ്റുകൾ വീതവും നേടി.

ന്യൂസിലൻഡ് നിരയിൽ 49 റൺസ് എടുത്ത സെറ്റർവൈത് ആണ് ടോപ് സ്കോറർ ആയത്. അമേല കെർ 25 റൺസും എടുത്തു. 124 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടന്ന ഇംഗ്ലണ്ട് 18ആം ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനായി 63 റൺസു നേടി ബേമൗണ്ട് ടോപ് സ്കോററായി. 39 റൺസുമായി നൈറ്റ് പുറത്താകാതെ നിന്നു.