231 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോല്‍ ടീമിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഇംഗ്ലണ്ട്. 167/0 എന്ന നിലയിൽ ഓപ്പണര്‍മാര്‍ നല്കിയ തുടക്കം ഇന്ത്യ കളഞ്ഞ് കുളിക്കുന്ന കാഴ്ചയാണ് കണ്ടത്.
മൂന്നാം ദിവസം 187/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ 200 കടത്തിയത് പുറത്താകാതെ 29 റൺസ് നേടിയ ദീപ്തി ശര്‍മ്മയുടെ ബാറ്റിംഗ് ആണ്. ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോൺ 4 വിക്കറ്റും ഹീത്തര്‍ നൈറ്റ് രണ്ട് വിക്കറ്റും നേടി.
മൂന്നാം ദിവസത്തെ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ഫോളോ ഓൺ ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി. 20 റൺസ് നേടിയ ഷഫാലി വര്‍മ്മയാണ് ക്രീസിലുള്ളത്. 29 റൺസാണ് ഇന്ത്യ നേടിയത്.