ഹകീമി ചെൽസിയോട് കൂടുതൽ അടുക്കുന്നു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാൻ റൈറ്റ് ബാക്ക് അച്റഫ് ഹകീമി ചെൽസിയോട് കൂടുതൽ അടുക്കുന്നു. താരത്തെ സ്വന്തമാക്കാൻ ചെൽസിയെ കൂടാതെ പി.എസ്.ജി ഉണ്ടെങ്കിലും താരത്തെ സ്വന്തമാക്കാൻ ചെൽസി പണത്തിന് പുറമെ ഒരു താരത്തെയും നൽകാം എന്ന ഓപ്ഷൻ മുന്നോട്ട് വെച്ചതോടെയാണ് താരം ചെൽസിയിലേക്ക് വരാനുള്ള സാധ്യത കൂടിയത്.

ഇന്റർ മിലാൻ ഹകീമിക്കായി 80 മില്യൺ യൂറോ ആണ് ആവശ്യപ്പെടുന്നത്. നിലവിൽ ചെൽസിയും പി.എസ്.ജിയും 60 മില്യൺ യൂറോ ആണ് ഹകീമിക്കായി നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ചെൽസി പണത്തിന് പുറമെ ചെൽസി പ്രതിരോധ താരങ്ങളായ മാർക്കോസ് അലോൺസോ, സാപ്പകോസ്റ്റ എന്നിവരിൽ ഒരാളെ ഇന്റർ മിലാന് നൽകാൻ തയ്യാറാണ്. ഇതോടെയാണ് ഹകീമി ചെൽസിയിലേക്ക് കൂടുതൽ അടുത്തത്.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് 40 മില്യൺ യൂറോ നൽകിയാണ് ഇന്റർ മിലാൻ ഹകീമിയെ സ്വന്തമാക്കുന്നത്. ബൊറൂസിയ ഡോർട്മുണ്ടിൽ 2 സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ കളിച്ചതിന് ശേഷമാണ് ഹകീമി ഇന്റർ മിലാനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഹകീമി അവർക്ക് സെരി എ കിരീടവും നേടികൊടുത്തിരുന്നു.