ആധികാരിക ജയത്തോടെ ആതിഥേയര്‍ തുടങ്ങി

വനിത ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ച് തുടങ്ങി. മത്സരത്തിൽ തായ്‍ലാന്‍ഡിനെതിരെ 9 വിക്കറ്റ് വിജയം ആണ് ആതിഥേയര്‍ നേടിയത്. തായ്ലാന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 82 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 11.4 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് നേടിയാണ് വിജയം കുറിച്ചത്.

റുമാന അഹമ്മദ് മൂന്നും നാഹിദ അക്തര്‍, ഷോഹ്‍ലി അക്തര്‍, ഷംജിത അക്തര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് തായ്‍ലാന്‍ഡിനെ വരിഞ്ഞുകെട്ടിയത്. ഫന്നിത മായ 26 റൺസും ചാന്തം 20 റൺസും തായ്‍ലാന്‍ഡിനായി നേടി.

ഷമീമ സുൽത്താന പുറത്തായപ്പോള്‍ 30 പന്തിൽ 49 റൺസ് നേടിയപ്പോള്‍ ഫര്‍ഗാന ഹോക്ക്(26*), നിഗാര്‍ സുൽത്താന(10*) എന്നിവര്‍ വിജയം ഉറപ്പാക്കി.