ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിൽ 11 റൺസ് വിജയം നേടി ശ്രീലങ്ക

Srilankawomen

ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 11 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 110 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇ 4 ഓവര്‍ പിന്നിടുമ്പോള്‍ 20/1 എന്ന നിലയിലായിരുന്നപ്പോളാണ് ഇടിമിന്നൽ കാരണം കളി നിര്‍ത്തിയത്. പിന്നീട് മഴ പെയ്ത് ഒഴിഞ്ഞ ശേഷം ലക്ഷ്യ 42 പന്തിൽ നിന്ന് 46 റൺസായി പുനഃക്രമീകരിച്ചപ്പോള്‍ അവിടെ നിന്ന് യുഎഇയ്ക്ക് കാലിടറി.

ബൗണ്ടറികള്‍ നേടുവാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനും സാധിക്കാതെ പോയപ്പോള്‍ 19 റൺസ് നേടിയ തീര്‍ത്ഥ സതീഷ് ആണ് യുഎഇയുടെ ടോപ് സ്കോറര്‍. വേറെ ആര്‍ക്കും രണ്ടക്ക സ്കോര്‍ നേടുവാന്‍ സാധിച്ചില്ല. യുഎഇയുടെ ഇന്നിംഗ്സ് 54/7 എന്ന നിലയിൽ 11 ഓവറിൽ അവസാനിച്ചു.

ശ്രീലങ്കയ്ക്കായി ഇനോക രണവീരയും കവിഷ ദിൽഹാരിയും രണ്ട് വീതം വിക്കറ്റ് നേടി.