ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 150 റൺസ് നേടി ഇന്ത്യ

വനിത ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 150/6 എന്ന സ്കോര്‍ നേടി ഇന്ത്യ. മൂന്നാം വിക്കറ്റിൽ ജെമീമ റോഡ്രിഗസും ഹര്‍മ്മന്‍പ്രീത് കൗറും നേടിയ 92 റൺസ് ആണ് ഇന്ത്യയ്ക്ക് രക്ഷയായത്. ഇരുവരും പുറത്തായ ശേഷം റൺസ് കണ്ടത്തുവാന്‍ ഇന്ത്യ ബുദ്ധിമുട്ടുകയായിരുന്നു.

ജെമീമ 76 റൺസ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് 33 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്കായി ഒഷാഡി രണസിംഗേ 3 വിക്കറ്റ് നേടി.