ഏഷ്യാ കപ്പിൽ മഴയെ മറികടന്ന് ഇന്ത്യൻ ജയം

വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇന്ത്യ മലേഷ്യയെ ഡക്ക്വർത് ലൂയിസ് നിയമപ്രകാരം 30 റൺസിന് പരാജയപ്പെടുത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തിരുന്നു. ഇന്ത്യക്കായി മേഘന 53 പന്തിൽ 69 റൺസും ഷഫാലി 39 പന്തിൽ 46 റൺസും റിച്ച ഗോഷ് 19 പന്തിൽ 33 റൺസും അടിച്ചു.

ഇന്ത്യ 165913

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മലേഷ്യ 5.2 ഓവറുൽ 16-2 എന്ന് നിൽക്കുമ്പോൾ മഴ വന്നു‌. തുടർന്നാണ് ഇന്ത്യ 30 റൺസിന് ജയിച്ചതായി പ്രഖ്യാപിച്ചത്‌. 69 റൺസ് എടുത്ത മേഘന കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു‌