ഹാർദ്ദിക് ബെൻ സ്റ്റോക്സിനും മുകളിലാണ് എന്ന് വാട്സൺ

Picsart 22 10 03 11 20 16 682

ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ടി20യിൽ ഓൾ റൗണ്ടർ എന്ന കാര്യത്തിൽ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിനും മുകളിൽ ആണ് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ വാട്സൺ.

ഹാർദിക് ഇപ്പോൾ തന്റെ മികവിന്റെ ഏറ്റവും മുകളിലാണ്. അവന്റെ കളി കാണുന്നത് തികച്ചും ഒരു ട്രീറ്റ് ആണ്. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർമാർ തിളങ്ങുന്നറ്റ്ജ് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. അവർക്ക് ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം വലുതാണ്. മുൻ ഓസ്ട്രേലിയൻ താരം പറഞ്ഞു.

ഹാർദ്ദിക്

ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർമാർക്ക് കളിയുടെ ഏത് സമയത്തും എതിരാളികളിൽ നിന്ന് കളി തങ്ങളുടേതാക്കി മാറ്റാൻ കഴിയും, അത് ബാറ്റും പന്തും കൊണ്ടായാലും. വാട്സൺ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഹാർദിക് ഇപ്പോൾ കളിക്കുന്നതുപോലെ കളിക്കുന്നത് കാണുമ്പോൾ ശരിക്കും സന്തോഷമുണ്ട്. ടി20 ക്രിക്കറ്റിൽ ബെൻ സ്റ്റോക്സിനെക്കാൾ വളരെ മുകളിലാണ് ഹാർദിക് എന്നും വാട്സൺ പറഞ്ഞു.