പാക്കിസ്ഥാനെ കീഴടക്കി ബംഗ്ലാദേശ്

- Advertisement -

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ കീഴടക്കി ബംഗ്ലാദേശ്. 7 വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് വനിതകള്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 95 റണ്‍സാണ് നേടാനായത്. സന മിര്‍ 21 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. 17 റണ്‍സ് നേടിയ നിദ ദാര്‍ പുറത്താകാതെ നിന്നു. ജവേരിയ ഖാന്‍ 18 റണ്‍സ് നേടി. ബംഗ്ലാദേശിനു വേണ്ടി നാഹിദ അക്തര്‍ രണ്ട് വിക്കറ്റും റുമാന അഹമ്മദ്, ഫഹിമ ഖാത്തുന്‍, സല്‍മ ഖാത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം ബംഗ്ലാദേശ് മറികടന്നത്. ഷമീമ സുല്‍ത്താന(31), നിഗാര്‍ സുല്‍ത്താന(31*), ഫഹിമ ഖാത്തുന്‍(23*) എന്നിവരാണ് ടീമിന്റെ വിജയ ശില്പികള്‍. ഫഹിമയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement