എസിസി വനിത ടി20 ചാമ്പ്യന്‍ഷിപ്പ് 2022 മലേഷ്യയിൽ നടക്കും. 9 വര്‍ഷത്തിന് ശേഷം ആണ് ഈ ടൂര്‍ണ്ണമെന്റ് തിരികെ എത്തുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷാ ആണ് ടൂര്‍ണ്ണമെന്റ് മടങ്ങിയെത്തുന്ന വിവരം പുറത്ത് വിട്ടത്.
10 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാവും മത്സരങ്ങള്‍ നടത്തുകയെന്നും ഗ്രൂപ്പിലെ ടോപ് രണ്ട് ടീമുകള്‍ സെമിയിലേക്ക് കടക്കും. 2013ൽ ആണ് എസിസി വനിത ടി20 ചാമ്പ്യന്‍ഷിപ്പ് നടന്നത്.
മലേഷ്യയാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 17ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റ് ജൂൺ 25ന് അവസാനിക്കും. യുഎഇ, മലേഷ്യ, ഒമാന്‍, ഖത്തര്‍, നേപ്പാള്‍, ഹോങ്കോംഗ്, കുവൈറ്റ്, ബഹ്റൈന്‍, സിംഗപ്പൂര്‍, ഭൂട്ടാന്‍ എന്നിവരാണ് മത്സരിക്കുന്ന രാജ്യങ്ങള്‍.
ഈ ടൂര്‍ണ്ണമെന്റിലെ ഫൈനലിസ്റ്റുകള്‍ക്ക് ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പം ഏഷ്യ കപ്പിലേക്ക് യോഗ്യതയും നൽകും.