മാനെ ബയേണിലേക്ക്, ലിവർപൂളിന് 42 മില്യൺ ലഭിക്കും

സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം അവസാന ഘട്ടത്തുൽ. ലിവർപൂളും ബയേണും തമ്മിൽ ട്രാൻസ്ഫർ തുക ഇപ്പോൾ ധാരണയായിരിക്കുകയാണ്. 42 മില്യൺ യൂറോയോളം ബയേൺ ലിവർപൂളിന് നൽകേണ്ടി വരും. സാഡിയോ മാനെ ബയേണുമായി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരൽരുന്നു. മാനെ മൂന്ന് വർഷത്തെ കരാർ ആകും ബയേണിൽ ഒപ്പുവെക്കുക.

ഡാർവിൻ നൂനസ് ലിവർപൂളിലേക്ക് എത്തിയതാണ് മാനെയെ ക്ലബ് വിടാൻ ലിവർപൂൾ അനുവദിക്കാൻ കാരണം. 25 മില്യന്റെ ആദ്യ ഓഫർ ബയേൺ ലിവർപൂളിന് മുന്നിൽ വെച്ചു എങ്കിലും ആ ഓഫർ ലിവർപൂൾ നിരസിച്ചിരുന്നു. അതാണ് 42 മില്യന്റെ വലിയ ഓഫർ ബയേൺ നൽകിയത്

2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്.