ലണ്ടൻ: ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി പരിക്കിൽ നിന്ന് മുക്തി നേടുന്നതിനായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് ശസ്ത്രക്രിയ ഒഴിവാക്കി റീഹാബിലിറ്റേഷൻ തിരഞ്ഞെടുക്കാൻ സാധ്യത. ഓവലിൽ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് വോക്സിന് തോളിൽ പരിക്കേറ്റത്.

പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ആദ്യ വിലയിരുത്തലുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, എട്ട് ആഴ്ചത്തെ റീഹാബിലിറ്റേഷനിലൂടെ പരിക്കിൽ നിന്ന് മുക്തനാകാൻ സാധിക്കുമെന്നാണ് വോക്സിന്റെ പ്രതീക്ഷ. ഇത് നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം നൽകും. ശസ്ത്രക്രിയ തിരഞ്ഞെടുത്താൽ നാല് മാസം വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നതിനാൽ താരത്തിന് ആഷസ് നഷ്ടമായേക്കും.
പരിക്കേറ്റതിന് ശേഷം മത്സരത്തിൽ നിന്ന് വിട്ടുനിന്ന വോക്സ് അവസാന ദിവസം ഇടത് കൈ സ്ലിംഗിൽ കെട്ടിയാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. .