ലോകകപ്പില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാഗ്രഹം

- Advertisement -

ലോകകപ്പില്‍ ബംഗ്ലാദേശിനു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ആഗ്രഹമെന്ന് വെളിപ്പെടുത്തി ഷാക്കിബ് അല്‍ ഹസന്‍. എന്നാല്‍ ടീമിന്റെ ആവശ്യ പ്രകാരം ഏത് പൊസിഷനിലും താന്‍ ബാറ്റ് ചെയ്യുവാന്‍ തയ്യാറാണെന്നും ഈ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെതിരെ മൂന്നാം നമ്പറില്‍ എത്തിയ ഷാക്കിബ് അര്‍ദ്ധ ശതകം നേടിയിരുന്നു.

മൂന്നാം നമ്പറില്‍ താരം കിളിച്ച 13 ഇന്നിംഗ്സുകളിലായി ഷാക്കിബ് അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 492 റണ്‍സാണ് നേടിയിട്ടുള്ളത്. കൂടുതല്‍ താരം കളിച്ചിട്ടുള്ളത് അഞ്ചാം നമ്പറിലാണ്. എന്നാല്‍ ഇപ്പോള്‍ തനിക്ക് അഞ്ചാം നമ്പറില്‍ വേണ്ടത്ര അവസരം കിട്ടുന്നില്ലായെന്നാണ് താരം പറയുന്നത്. മുമ്പ് അഞ്ചാം നമ്പറിലായിരുന്നുവെങ്കിലും ആദ്യ പത്തോവറില്‍ തന്നെ ഇറങ്ങേണ്ടി വരുന്ന അവസരങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഇന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഏറെ മാറി, തനിക്ക് ഇപ്പോള്‍ പൊതുവേ 35-40 ഓവറുകള്‍ക്ക് ശേഷം മാത്രമേ ബാറ്റിംഗിനെത്തുവാന്‍ സാധിക്കുന്നുള്ളുവെന്നും ഷാക്കിബ് പറഞ്ഞു.

എത്ര നേരത്തെ ബാറ്റ് ചെയ്യാനാകുമോ അത്രയും നല്ലതെന്നാണ് തന്റെ നിലപാട്. അതിനാലാണ് വ്യക്തിപരമായി താന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്നാണ് ഷാക്കിബ് പറയുന്നത്. ഈ ആഗ്രഹം താന്‍ കോച്ചിനോടും ക്യാപ്റ്റനോടും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനി തീരൂമാനം അവരുടേതാണെന്നും ഷാക്കിബ് പറഞ്ഞു, എന്നാല്‍ ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തിലും കളിയ്ക്കുവാന്‍ താന്‍ തയ്യാറാണെന്നും ഷാക്കിബ് വ്യക്തമാക്കി.

Advertisement