വീണ്ടും ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനെതിരെ 148 റണ്‍സിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്

Sports Correspondent

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ പതറുകയായിരുന്നു. 41 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്ത്നില്പാണ് വിന്‍ഡീസിനെ 148 റണ്‍സിലേക്ക് എത്തിച്ചത്.

88/8 എന്ന നിലയില്‍ നിന്ന് അല്‍സാരി ജോസഫുമായി(17) 32 റണ്‍സ് കൂട്ടുകെട്ടും അകീല്‍ ഹൊസൈനുമായി(12*) 28 റണ്‍സുമാണ് അവസാന രണ്ട് വിക്കറ്റില്‍ റോവ്മന്‍ പവല്‍ നേടിയത്.

മെഹ്ദി ഹസന് പുറമെ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.