വെസ്റ്റിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിലും തകര്‍ച്ച, ഹാസൽവുഡിന് 4 വിക്കറ്റ്

Sports Correspondent

അഡിലെയ്ഡിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 283 റൺസിൽ വെസ്റ്റിന്‍ഡീസ് അവസാനിപ്പിച്ചുവെങ്കിലും രണ്ടാം ഇന്നിംഗ്സിലും ടീമിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിൽ 73/6 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ വെസ്റ്റിന്‍ഡീസ് ഇനിയും 22 റൺസ് നേടേണ്ടതുണ്ട്.

24 റൺസുമായി ജസ്റ്റിന്‍ ഗ്രീവ്സ് പുറത്തായതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 17 റൺസ് നേടി ജോഷ്വ ഡാ സിൽവയും ആണ്  ക്രീസിലുള്ളത്. 33 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ ആറാം വിക്കറ്റിൽ നേടിയത്.  26 റൺസ് നേടിയ കിര്‍ക് മക്കിന്‍സിയും പൊരുതി നോക്കി. ഓസീസിനായി ജോഷ് ഹാസൽവുഡ് നാല് വിക്കറ്റ് നേടിയിട്ടുണ്ട്.

Travishead

നേരത്തെ ഷമാര്‍ ജോസഫ് അഞ്ച് വിക്കറ്റും ജസ്റ്റിന്‍ ഗ്രീവ്സ്, കെമര്‍ റോച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത് ട്രാവിസ് ഹെഡിന്റെ ശതകം ആണ്. താരം 119 റൺസ് നേടി പുറത്താകുകയായിരുന്നു. ഖവാജ(45), നഥാന്‍ ലയൺ(24) എന്നിവരും നിര്‍ണ്ണായക ബാറ്റിംഗ് പുറത്തെടുത്തു.