വിന്‍ഡീസ് കുതിയ്ക്കുന്നു, ഇംഗ്ലണ്ടിനെ മറികടക്കുവാന്‍ 45 റണ്‍സ് കൂടി

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ മികച്ച നിലയില്‍ വിന്‍ഡീസ്. 57/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന് സ്കോര്‍ 102 റണ്‍സില്‍ നില്‍ക്കവെ ഷായി ഹോപിനെ(16) നഷ്ടമായി. സ്പിന്നര്‍ ഡൊമിനിക്ക് ബെസ്സിനാണ് വിക്കറ്റ് ലഭിച്ചത്.

അതിന് ശേഷം ക്രെയിഗ് ബ്രാത്‍വൈറ്റ് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും ബെന്‍ സ്റ്റോക്സിന് വിക്കറ്റ് നല്‍കി മടങ്ങി. ഉച്ച ഭക്ഷണത്തിനി പിരിയുമ്പോള്‍ വിന്‍ഡീസ് 159/3 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ 45 റണ്‍സ് കൂടിയാണ് ടീം നേടേണ്ടത്.

27 റണ്‍സുമായി ഷമാര്‍ ബ്രൂക്ക്സും 13 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്. 65 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍.

Previous articleടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്
Next articleചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ തീരുമാനമായി, വൻ പോരാട്ടങ്ങൾ ഒരുങ്ങുന്നു