സ്കോട്‍ലാന്‍ഡിനോട് പരാജയം, വെസ്റ്റിന്‍ഡീസ് ലോകകപ്പിനില്ല

Sports Correspondent

2023 ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസ് ഇല്ല. ഇന്ന് സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തോടെ ലോകകപ്പിന് വെസ്റ്റിന്‍ഡീസ് യോഗ്യത നേടില്ലെന്ന് ഉറപ്പായി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 43.5 ഓവറിൽ 181 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 43.3 ഓവറിൽ സ്കോട്‍ലാന്‍ഡ് വിജയം നേടി.

60/5 എന്ന നിലയിലേക്ക് വീണ ശേഷം വെസ്റ്റിന്‍ഡീസിനെ 181 റൺസിലേക്ക് എത്തിച്ചത് ജേസൺ ഹോള്‍ഡര്‍(45), റൊമാരിയോ ഷെപ്പേര്‍ഡ്(36) എന്നിവരുടെ ചെറുത്ത്നില്പാണ്. ബ്രണ്ടന്‍ മക്മുല്ലന്‍ സ്കോട്‍ലാന്‍ഡിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് സോള്‍, മാര്‍ക്ക് വാട്ട്, ക്രിസ് ഗ്രീവ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാത്യു ക്രോസ് 74 റൺസുമായി പുറത്താകാതെ നിന്നാണ് സ്കോട്‍ലാന്‍ഡിന്റെ വിജയം ഉറപ്പാക്കിയത്. ബ്രണ്ടന്‍ മക്മുല്ലന്‍ 69 റൺസുമായി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.