ഡര്‍ഹത്തിന് വേണ്ടി ന്യൂസിലാണ്ട് ടെസ്റ്റ് താരം കൗണ്ടി കളിക്കാനെത്തുന്നു

Willyoung

അടുത്തിടെ ന്യൂസിലാണ്ടിന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വില്‍ യംഗ് കൗണ്ടി കളിക്കാനെത്തുന്നു. ഡര്‍ഹത്തിന് വേണ്ടി 2021 സീസണിലെ തുടക്കത്തിലെ മത്സരങ്ങളിലാണ് താരം കളിക്കുവാനെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ വില്‍ യംഗ് കളിക്കുമെന്നാണ് അറിയുന്നത്. ഏപ്രില്‍ 15ന് ഡര്‍ഹത്തിന്റെ എസ്സെക്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് യംഗ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

മേയില്‍ ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാന്‍ക്രോഫ്ട് ടീമിലേക്ക് എത്തുന്നത് വരെയുള്ള മൂന്ന് മത്സരങ്ങള്‍ക്കായാണ് താരത്തെ കൗണ്ടി ടീമിലെത്തിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിലെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ അയ്യായിരത്തിലധികം റണ്‍സ് നേടിയ ആളാണ് വില്‍ യംഗ്. മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാണ്ടിനെ നയിക്കുവാനും വില്‍ യംഗിന് സാധിച്ചിട്ടുണ്ട്.

Previous articleപോളണ്ടിനോട് ഫൈനലില്‍ പരാജയം, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍
Next articleനെറ്റോയെ വിൽക്കാൻ ഒരുങ്ങി ബാഴ്സലോണ