ജോർഗീഞ്ഞോയേയും യുവന്റസിന് വേണം

- Advertisement -

ബാഴ്സലോണയുടെ യുവ മധ്യനിര താരം ആർതുറിനെ സൈൻ ചെയ്യുക ആണെങ്കിലും യുവന്റസ് മധ്യനിര ശക്തമാക്കുന്നത് നിർത്തില്ല‌. ചെൽസിയുടെ മധ്യനിര താരമായ ജോർഗീഞ്ഞോയെയും യുവന്റസ് സ്വന്തമാക്കിയേക്കും. ആർതുറിനെ പ്യാനിചിന് പകരക്കാരനായാണ് യുവന്റസ് കണക്കാക്കുന്നത്. ആർതുറിന് കൂട്ടായി ഒരു മികച്ച മധ്യതാരം കൂടെ വേണ്ടതുണ്ട് എന്നാണ് യുവന്റസ് മാനേജ്മെന്റ് ചിന്തിക്കുന്നത്.

യുവന്റസ് പരിശീലകൻ സാരിയാണ് ജോർഗീഞ്ഞീയെ യുവന്റസിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. സാരിയുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ജോർഗീഞ്ഞോ. നാപോളിയിൽ സാരിയുടെ ടാക്റ്റിക്സിൽ ജോർഗീഞ്ഞോ മധ്യനിരയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്നു.

സാരി ചെൽസിയിലേക്ക് പോയപ്പോൾ ജോർഗീഞ്ഞോയും ചെൽസിയിലേക്ക് പോയി. പക്ഷെ കഴിഞ്ഞ വർഷം യുവന്റസിലേക്ക് ജോർഗീഞ്ഞോയെ കൊണ്ടു വരാൻ സാരിക്ക് ആയില്ല‌. ഇപ്പോൾ ജോർഗീഞ്ഞോ തന്നെ ഇറ്റലിയിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

Advertisement