സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിൽ പുതിയ താരങ്ങൾക്ക് അവസരം നൽകുമെന്ന് വിരാട് കോഹ്‌ലി

- Advertisement -

സൗത്ത് ആഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. തുടർന്നാണ് കൂടുതൽ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം പരമ്പരയിൽ നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്.

സമ്മർദ്ദ ഘട്ടങ്ങളിൽ പുതിയ താരങ്ങൾ എങ്ങനെയുള്ള പ്രകടനം പുറത്തെടുക്കുന്നു എന്ന് അറിയാൻ വേണ്ടിയാണ് താരങ്ങൾക്ക് അവസരം നൽകുന്നതെന്നും കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരെ വിരാട് കോഹ്‌ലി അഭിനന്ദിക്കുകയും ചെയ്തു. അവസാന ഓവറുകളിൽ സൗത്ത് ആഫ്രിക്കയുടെ റൺ ഒഴുക്ക് തടയാൻ ഇന്ത്യൻ ബൗളർമാർക്കായി എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

പരമ്പരയിലെ അവസാന ടി20 മത്സരം അടുത്ത ഞായറാഴ്ച ബംഗളുരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

Advertisement