പരിക്ക്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

സിംബാബ്‍വേ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ശേഷിക്കുന്ന ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍ കളിക്കില്ല. സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടയില്‍ പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ഇന്ന് നടന്ന ഏകദിനത്തിലും അവസാന ഏകദിനത്തിലും താരത്തിനെ കളിപ്പിക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

പരിശീലനത്തിനിടെ പരിക്കേറ്റ താരത്തെ ഉടന്‍ പിന്‍വലിക്കുകയാണെന്നും പരിക്കിന്റെ വ്യാപ്തി മനസ്സിലാക്കി തുടര്‍ ചികിത്സയും റീഹാബ് പ്രക്രിയയും തീരുമാനിക്കുമെന്ന് ദക്ഷിണാഫ്രിക്ക മാനേജര്‍ മുഹമ്മദ് മൂസാജി അറിയിച്ചു. കാല്‍പാദത്തിനും കുഴയ്ക്കുമാണ് താരത്തിന്റെ പരിക്ക്. പകരം താരത്തെ ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.