നിര്‍ണ്ണായക ഏകദിനം, ടീമിലേക്ക് മുള്‍ഡറെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

- Advertisement -

ന്യൂലാന്‍ഡ്സില്‍ നാളെ നടക്കുന്ന നിര്‍ണ്ണായക ഏകദിനത്തില്‍ വിയാന്‍ മുള്‍ഡറെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. പരമ്പര 2-2 എന്ന നിലയില്‍ നില്‍ക്കെയാണ് അഞ്ചാം ഏകദിനത്തിലേക്ക് ഓള്‍റൗണ്ടര്‍ മുള്‍ഡറെ ടീമിലേക്ക് എത്തിക്കുന്നത്. നേരത്തെ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡെയില്‍ സ്റ്റെയിന്‍, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരെ ടീമിലേക്ക് രണ്ടാം ഏകദിനത്തിനു ശേഷം ദക്ഷിണാഫ്രിക്ക ചേര്‍ത്തിരുന്നു. ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ഡുവാന്നെ ഒളിവിയര്‍, ഡെയിന്‍ പാറ്റേര്‍സണ്‍ എന്നിവരെ ദക്ഷിണാഫ്രിക്ക ആദ്യ രണ്ട് ഏകദിനത്തിനു ശേഷം ഒഴിവാക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചപ്പോള്‍ അടുത്ത രണ്ട് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കൊയ്ത് പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും നാലാം ഏകദിനത്തില്‍ വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.

Advertisement