വിന്‍ഡീസ് ടെസ്റ്റ് ടീമിന് ഇനി പുതിയ നായകന്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് നയിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡ്. 2015 മുതല്‍ ടീമിന്റെ നായകനായി തുടരുന്ന ജേസണ്‍ ഹോള്‍ഡറില്‍ നിന്നാണ് വിന്‍ഡീസ് നായകനായി ക്രെയിഗ് ബ്രാത്‍വൈറ്റ് എത്തുന്നത്. വിന്‍ഡീസിനെ 37 മത്സരങ്ങളില്‍ ആണ് ജേസണ്‍ ഹോള്‍ഡര്‍ ടീമിനെ നയിച്ചത്. അതില്‍ 11 വിജയങ്ങളും 5 സമനിലയും 21 തോല്‍വിയും ഉള്‍പ്പെടുന്നു.

ബ്രാത്‍വൈറ്റ് ബംഗ്ലാദേശിലെ ചരിത്ര പരമ്പര വിജയം ഉള്‍പ്പെടെ 7 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇരു മത്സരങ്ങളും ജയിച്ചാണ് പരമ്പര ബ്രാത്‍വൈറ്റിന്റെ കീഴില്‍ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.