മഴ തന്നെ മഴ, ആദ്യ സെഷന്‍ നഷ്ടം

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ നഷ്ടം. മത്സരത്തിന്റെ ആദ്യ ദിവസം മഴ കാരണം ടോസ് പോലും നടന്നിട്ടില്ല. മഴ മാറാതെ നിന്നപ്പോള്‍ ആദ്യ ദിവസത്തെ ലഞ്ചിന് പിരിയുവാനുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തുകയായിരുന്നു.

ആദ്യ ടെസ്റ്റിൽ വിന്‍ഡീസിനെതിരെ ലങ്ക തകര്‍പ്പന്‍ ജയം നേടിയിരുന്നു.