ആന്റിഗ്വയിൽ ബംഗ്ലാദേശിന്റെ മറക്കാനാഗ്രഹിക്കുന്ന പ്രകടനം, ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്ത്

Sports Correspondent

ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് വെറും 103 റൺസിൽ അവസാനിച്ചു. 32.5 ഓവറുകള്‍ മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ട് നിന്നത്.

അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് ആതിഥേയര്‍ക്കായി നേടിയപ്പോള്‍ കെമര്‍ റോച്ച്, കൈൽ മയേഴ്സ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 51 റൺസ് നേടിയ ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പൊരുതിയത്. തമീം ഇക്ബാൽ 29 റൺസ് നേടിയപ്പോള്‍ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.