റോയ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ അടുക്കുന്നു, ബെംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും പിന്മാറി

റോയ് കൃഷ്ണ ഇനി ഇന്ത്യയിലേക്ക് വരുന്നുണ്ടെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ ആകാൻ ആണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്സും റോയ് കൃഷ്ണയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും റോയ് കൃഷ്ണക്ക് വേണ്ടി ഇപ്പോൾ ഇന്ത്യയിൽ രംഗത്ത് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്. ബെംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും ഇപ്പോൾ കൃഷ്ണയ്ക്ക് ആയുള്ള ശ്രമം അവസനിപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് റോയ് കൃഷ്ണയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തി എന്ന് മനോരമയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോയ് കൃഷ്ണ ഇന്ത്യയിലേക്ക് തന്നെ മടങ്ങാൻ ആണ് ആഗ്രഹിക്കുന്നത്. 34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ആല്വാരോ വാസ്കസ് ക്ലബ് വിട്ടത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സ്ട്രൈക്ക ആണ് ഇപ്പോൾ അന്വേഷിക്കുന്നത്‌.