ടെസ്റ്റ് പരമ്പരക്കായി വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിലെത്തി

Staff Reporter

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കായി വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിലെത്തി. കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്ന പരമ്പര കൂടിയാവും ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പര. ശക്തമായ ടീമിനെ വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചെങ്കിലും കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് മൂന്ന് താരങ്ങൾ ടീമിൽ നിന്ന് വിട്ടുനിന്നിരുന്നു. ഡാരൻ ബ്രാവോ, ഷിംറോൺ ഹെത്മ്യേർ, കീമോ പോൾ എന്നിവരാണ് കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിന്നത്.

ഇംഗ്ലണ്ടിൽ എത്തിയ വെസ്റ്റിൻഡീസ് താരങ്ങൾ 14 ദിവസം ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമാവും  ആരംഭിക്കുക. തുടർന്ന് താരങ്ങൾ ഓൾഡ് ട്രാഫൊർഡിൽ പരിശീലനം നടത്തും. നേരത്തെ ഇംഗ്ലണ്ടിലേക്ക്തിരിക്കുന്നതിന് മുൻപ് തന്നെ താരങ്ങൾ കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. നേരത്തെ ജൂൺ മാസത്തിൽ നടക്കേണ്ട പരമ്പര കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ജൂൺ 8ലേക്ക് മാറ്റിവച്ചിരുന്നു.  ആദ്യ ടെസ്റ്റ് അഗെയ്സ് ബൗളിൽ വെച്ചും രണ്ടമത്തെയും മൂന്നാമത്തെയും ടെസ്റ്റ് ഓൾഡ് ട്രാഫൊർഡിൽ വെച്ചുമാണ് നടക്കുക.  14 അംഗ ടീമിന് പുറമെ 11 റിസേർവ് താരങ്ങൾ അടക്കമാണ് വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിൽ എത്തിയത്.