ഇന്ത്യയിലെ ട്രാൻസ്ഫർ വിൻഡോ തീയതികൾ മാറ്റി

- Advertisement -

കൊറോണ കാരണം കാര്യങ്ങൾ ഒക്കെ മാറിയ സാഹചര്യത്തിൽ ഇന്ത്യയിലെ അടുത്ത സീസണിലെ ട്രാൻസ്ഫർ വിൻഡോ തീയതികളും മാറ്റി. ജൂലൈ ഒന്നിനു തുടങ്ങേണ്ട സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ്‌ മാസത്തിൽ മാത്രമെ തുടങ്ങൂ എന്ന് എ ഐ എഫ് എഫ് അധികൃതർ അറിയിച്ചു. ഓഗസ്റ്റ ഒന്ന് മുതൽ ഒക്ടോബർ 20 വരെ ആകും ഇന്ത്യയിലെ ട്രാൻസ്ഫർ വിൻഡോ. ഈ സമയത്ത് ക്ലബുകൾക്ക് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാം.

ജനുവരി ട്രാൻസ്ഫർ വിൻഡോ സാധാരണ പോലെ ജനുവരി 1ന് ആരംഭിച്ച് ഫെബ്രുവരി 1ന് അവസാനിക്കും. ഈ സമയത്തും ക്ലബുകൾക്ക് താരങ്ങളുടെ രജിസ്ട്രേഷൻ നടത്താം. 18 വയസ്സിൽ കുറവുള്ള താരങ്ങളുടെ രജിസ്ട്രേഷൻ സീസണിൽ എപ്പോൾ വേണമെങ്കിലും നടത്താമെന്നും എ ഐ എഫ് എഫ് അറിയിച്ചു. പുതിയ സീസൺ ഓഗസ്റ്റ് ഒന്ന് മുതൽ മെയ് 31 വരെ ആയിരിക്കും എന്നും എ ഐ എഫ് എഫ് പറയുന്നു.

Advertisement