ഇന്ത്യയ്ക്കെതിരെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണം – ഫിൽ സിമ്മൺസ്

ഇന്ത്യയ്ക്കെതിരെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണമെന്ന് പറഞ്ഞ് ടീമിന്റെ മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. ആരെങ്കിലും ഒരു വശത്ത് നങ്കൂരമിട്ട് അത് സാധ്യമാക്കേണ്ടതുണ്ടെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു.

ഇന്ത്യയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടി അവരെ ചെറിയ സ്കോറിൽ പിടിച്ച് കെട്ടുക എന്നതായിരിക്കണം വെസ്റ്റിന്‍ഡീസിന്റെ പ്ലാനെന്നും അങ്ങനെയെങ്കില്‍ വിജയം സാധ്യമാകുമെന്നും സിമ്മൺസ് വ്യക്തമാക്കി.

ജൂലൈ 22, 24, 27 തീയ്യതികളില്‍ ട്രിനിഡാഡിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുക.