റോസ്‌റ്റൺ ചേസിന്റെ മികവിൽ വെസ്റ്റിൻഡീസിന് ജയം

Staff Reporter

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിന് ജയം. 7 വിക്കറ്റിനാണ് വെസ്റ്റിൻഡീസ് ജയിച്ചത്. 94 റൺസ് എടുത്ത റോസ്‌റ്റൺ ചേസ് ആണ് വെസ്റ്റിൻഡീസിന്റെ ജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 194 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാൻ നിരയിൽ 61 റൺസ് എടുത്ത റഹ്മത്ത് ഷായും 58 റൺസ് എടുത്ത ഇക്രം അലിഖിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വാലറ്റത്തെ സമർത്ഥമായി പ്രതിരോധിച്ച വെസ്റ്റിൻഡീസ് ബൗളിംഗ് നിര അഫ്ഗാനിസ്ഥാനെ 194ൽ ഒതുക്കുകയായിരുന്നു.

തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം സ്വന്തമാക്കുകയായിരുന്നു. 94 റൺസ് എടുത്ത റോസ്‌റ്റൺ ചേസും 77 റൺസ് എടുത്ത് പുറത്താവാതെ നിന്ന ഓപണർ ഷായി ഹോപ്പും വെസ്റ്റിൻഡീസ് ജയം അനായാസമാക്കുകയായിരുന്നു.