സ്പിന്നര്‍മാര്‍ക്കെതിരെ മധ്യ ഓവറുകളിൽ വെസ്റ്റിന്‍ഡീസ് എങ്ങനെ ബാറ്റ് ചെയ്യും എന്നത് പരമ്പരയുടെ ഫലം തീരുമാനിക്കും

Sports Correspondent

വെസ്റ്റിന്‍ഡീസ് മധ്യ ഓവറുകളിൽ സ്പിന്നര്‍മാരെ എങ്ങനെ നേരിടുമെന്നത് പോലെയാകും ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ഫലമെന്ന് പറഞ്ഞ് വീന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ. ഇന്നിംഗ്സിന്റെ ബാക്കെന്‍ഡിൽ തങ്ങളുടെ പക്കൽ വമ്പനടിക്കാരുണ്ടെന്നും അത് ഗുണകരമായ കാര്യമാണെന്നും റോവ്മന്‍ പവൽ കൂട്ടിചേര്‍ത്തു.

ഇടംകൈയ്യന്മാരായ നിക്കോളസ് പൂരന്റെയും ഷിമ്രൺ ഹെറ്റ്മ്യറിന്റെയും കൈൽ മയേഴ്സിന്റെ സാന്നിദ്ധ്യം ടീമിന് കരുത്തേകുന്നുവെന്നും പവൽ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 4 റൺസ് വിജയം കൈവരിച്ചിരുന്നു.