താൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണെന്ന് വെസ്റ്റിൻഡീസ് ഇതിഹാസം ആൻഡി റോബർട്സ്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ആൻഡി റോബർട്സ് രംഗത്തെത്തിയത്. മത്സരത്തിൽ വെറും 7 റൺസ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്.
ഇന്ത്യൻ ടീമിൽ കപിൽ ദേവിനെ പോലുള്ള മികച്ച താരങ്ങൾ ഉണ്ടായിരുന്നെങ്കിലും ബുംറയെ പോലെ ഇത്രയും മാരകമായ ഒരു ഫാസ്റ്റ് ബൗളറെ ഇന്ത്യ കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും റോബർട്സ് പറഞ്ഞു. ക്രിക്കറ്റിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ആക്ഷനാണ് ബുംറയുടേത് എന്നും ഒരുപാടു കാലം അതിനെ പറ്റി പഠിച്ചാൽ മാത്രമേ ആ ആക്ഷന്റെ പ്രവർത്തന രീതി മനസ്സിലാവൂ എന്നും റോബർട്സ് പറഞ്ഞു. തങ്ങളുടെ കാലഘട്ടത്തിൽ ബുംറ വെസ്റ്റിൻഡീസിലാണ് ജനിച്ചതെങ്കിലും ബുംറ ടീമിൽ ഉണ്ടാവുമായിരുന്നെന്നും ബുംറയെ പോലെ ഒരു വ്യതസ്ത ബൗളറെ മാത്രമാണ് വെസ്റ്റിൻഡീസിന് ക്രിക്കറ്റിന് നൽകാൻ കഴിയാതെ പോയതെന്നും റോബർട്സ് പറഞ്ഞു.
ബുംറയുടെ വേഗതയാണ് താൻ ആദ്യം ആകർഷിച്ചതെന്നും വേഗത ഉണ്ടെങ്കിൽ ഏതൊരു ബാറ്റ്സ്മാനും ഒരു ബൗളറെ ഭയപെടുമെന്നും മുൻ വെസ്റ്റിൻഡീസ് ഇതിഹാസം പറഞ്ഞു.