വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്

Westindies
- Advertisement -

ന്യൂസിലാണ്ട് തങ്ങളുടെ ഇന്നിംഗ്സ് 519/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് വിന്‍ഡീസ്. 26 ഓവറുകള്‍ നേരിട്ട ടീം 49 റണ്‍സാണ് നേടിയിട്ടുള്ളത്. ജോണ്‍ കാംപെല്‍ 22 റണ്‍സും ക്രെയിഗ് ബ്രാത്‍വൈറ്റ് 20 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

ന്യൂസിലാണ്ടിന്റെ സ്കോറിന് 470 റണ്‍സ് പിന്നിലായാണ് വെസ്റ്റിന്‍ഡീസ് നിലകൊള്ളുന്നത്. മൂന്നാം ദിവസം മികച്ച സ്കോര്‍ നേടുവാന്‍ വിന്‍ഡീസിന് സാധിക്കുകയാണെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കുവാനാണ് സാധ്യത.

Advertisement